National Vision News
 

കാര്‍ കൊക്കയിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും കൂടെയുണ്ടായിരുന്ന മലയാളിയെ കാണാതാവുകയും ചെയ്തു.

National Vision News 09:44 AM National News

പൂനെ: മഹാരാഷ്ട്രയിലെ സത്താറ ജില്ലയില്‍ വാഹനാപകടം. കാര്‍ കൊക്കയിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും കൂടെയുണ്ടായിരുന്ന മലയാളിയെ കാണാതാവുകയും ചെയ്തു.

പൂനെ വഡ്ഗാവ്‌ശേരിയില്‍ താമസിക്കുന്ന കണ്ണൂര്‍ പെരളശ്ശേരി സ്വദേശി വൈശാഖ് നമ്പ്യാരെയാണ് കാണാതായത്.കൊയ്‌ന അണക്കെട്ടിനു സമീപമാണ് കാര്‍ കൊക്കയിലേക്ക് മറിഞ്ഞത്.

ശനിയാഴ്ച വൈശാഖും സുഹൃത്ത് നിധീഷ് ഷേലാരും ഒന്നിച്ചാണ് കൊയ്‌ന അണക്കെട്ടിലേക്ക് വിനോദയാത്ര പോയത്. രാത്രി 11 മണിയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പബല്‍ നാല എന്ന സ്ഥലത്ത് നിന്നും 200 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

പ്രദേശവാസികളാണ് സംഭവം പോലീസില്‍ അറിയിക്കുന്നത്. തുടര്‍ന്നു നടന്ന പരിശോധനയില്‍ കാറിനുള്ളില്‍ നിന്നും നിതീഷ് ഷേലാറിന്റെ മൃതദേഹം ലഭിച്ചു. കാര്‍ ഓടിച്ചിരുന്നത് നിതീഷായിരുന്നു.ഞായറാഴ്ച പോലീസും സമീപവാസികളും തിരച്ചില്‍ നടത്തിയെങ്കിലും വൈശാഖിനെ കണ്ടെത്താനായില്ല. ആര്‍.ഡി.ഒ, പോലാസ്, വനംവകുപ്പ മുങ്ങല്‍ വിദഗ്ധര്‍, പ്രദേശവാസികള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും തിരച്ചിലിന് തടസ്സമായിട്ടുണ്ട്.

കുടുംബസമേതം ന്യൂസിലാന്റില്‍ താമസിക്കുന്ന വൈശാഖ് ഔദ്യോഗിക ആവശ്യത്തിനു വേണ്ടിയാണ് അടുത്തിടെ പൂനെയില്‍ എത്തിയത്. വിവരമറിഞ്ഞ് ബന്ധുക്കളും വഡ്ഗാവ്‌ശേരി മലയാളി സമാജം പ്രവര്‍ത്തകരും കൊയ്‌നയില്‍ എത്തിയിട്ടുണ്ട്.



Recent Post

National Vision News