National Vision News
 

മെഹബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും അറസ്റ്റില്‍

National Vision News 10:04 PM National News

ശ്രീനഗര്‍: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള എന്നിവരെ വീട്ടു തടങ്കലില്‍ നിന്നും കസ്റ്റഡിയിലെടുത്തു. ഇവരെ കശ്മീരില്‍ നിന്ന് ഗസ്റ്റ്ഹൗസിലേക്കാണ് മാറ്റിയത്.

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനും സംസ്ഥാനത്തെ വിഭജിക്കാനുമുള്ള നീക്കങ്ങളെ ശക്തമായി എതിര്‍ത്ത് മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമാണ് ഇതെന്ന് മെഹബൂബ മുഫ്തി ട്വീറ്ററിലൂടെ തുറന്നടിച്ചിരുന്നു. ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകും എന്നായിരുന്നു ഒമര്‍ അബ്ദുള്ള പ്രതികരിച്ചത്.

ഇന്ന് രാവിലെയാണ് ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയ രാഷ്ട്രപതിയുടെ ഉത്തരവിറങ്ങിയത്.
പിന്നാലെ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവര്‍ അറസ്റ്റിലായത്. ഞായറാഴ്ച രാത്രി മുതല്‍ ഇവർ വീട്ടുതടങ്കലിലായിരുന്നു. കരുതല്‍ തടങ്കലില്‍ വെക്കാനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന

Recent Post


Related News


National Vision News