National Vision News
 

ആർട്ടിക്കിൾ 370 റദ്ദാക്കി – ജമ്മു കശ്മീർ കേന്ദ്രഭരണ പ്രദേശം.

National Vision News 01:18 PM National News

ന്യൂഡൽഹി : കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 പിൻവലിക്കുമെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ . ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഉണ്ടാകുന്ന എല്ലാ തീരുമാനങ്ങളും ഭേദഗതികളും ഇനി കശ്മീരിനും ബാധകമാകും. രാജ്യസഭയിൽ പ്രതിപക്ഷ ബഹളം തുടരുന്നതിനിടെയാണ്  അമിത് ഷാ പ്രമേയം അവതരിപ്പിച്ചത്.

ജമ്മു & കശ്മീർ കേന്ദ്രഭരണ പ്രദേശമാകും. ലഡാക്കും കേന്ദ്ര ഭരണ പ്രദേശമാകും

കശ്മീരിന് പ്രത്യേകാധികാരം നൽകുന്ന നിയമങ്ങൾ പിൻവലിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ അഭ്യൂഹം നിലനിന്നിരുന്നു. ഇതിന്റെഭാഗമായി കശ്മീരിലെ സുരക്ഷാക്രമീകരണങ്ങൾ കേന്ദ്രം ശക്തമാക്കുകയും കൂടുതൽ സൈന്യത്തെ വിന്യസിക്കുകയും ചെയ്തു.
സ്കൂളുകളും മറ്റുവിദ്യാഭ്യാസസ്ഥാപനങ്ങളും അടച്ചിടാൻ നിർദേശം നൽകി. വിനോദസഞ്ചാരികളോടും അമർനാഥ് യാത്രികരോടും കശ്മീർ വിടാൻ നിർദേശിച്ചു. ഞായറാഴ്ച രാത്രിയോടെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും രാഷ്ട്രീയനേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ചെയ്തു. ഒമർ അബ്ദുള്ള, മെഹ്ബൂബ മുഫ്തി, സാജിദ് ലോൺ തുടങ്ങിയ നേതാക്കളെയാണ് വീട്ടുതടങ്കലിലാക്കിയത്.


Recent Post


Related News


National Vision News