National Vision News
 

എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി നിര്യാതയായി

National Vision News 09:43 AM Local News

കൊച്ചി: എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി നിര്യാതയായി (54). എറണാകുളത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതയായി ചികില്‍സയിലായിരുന്നു.

സംസ്‌കാരം നാളെ രാവിലെ 11ന് കൊച്ചി കോന്തുരുത്തി സെന്റ് ജോണ്‍സ് പള്ളിയില്‍ വച്ചു നടക്കും. കൊച്ചിയിലെ സിനിമാ ,ടി വി പ്രൊഡക്ഷന്‍ സ്റ്റുഡിയോയായ റിയാന്‍ സ്റ്റുഡിയോയുടെ എംഡിയായിരുന്നു അനിത തച്ചങ്കരി. മൃഗസ്‌നേഹിയായിരുന്ന അനിത തെരുവു നായകളുടെ പുനരധിവാസത്തിനും മറ്റുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കാര്‍ഷിക രംഗത്തും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. മികച്ച പിയാനോ വിദഗ്ധ കൂടിയായിരുന്നു അനിത


Recent Post


Related News


National Vision News