National Vision News
 

പാലാരിവട്ടം പാലം അഴിമതി; ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടില്‍ ഇബ്രാഹിംകുഞ്ഞ് 10 കോടിയിലേറെ രൂപ നിക്ഷേപിച്ചു:കളമശേരി സ്വദേശി ജി. ഗിരീഷ് ബാബുവാണ് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

National Vision News 11:01 AM Local News

കൊച്ചി:പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.അഴിമതി പണം വെളുപ്പിക്കാന്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്‌തെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. പത്രത്തിന്റെ രണ്ട് അക്കൗണ്ടുകളിലേക്കായി 10 കോടിയിലേറെ രൂപ നിക്ഷേപിച്ചതായും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. കളമശേരി സ്വദേശി ജി. ഗിരീഷ് ബാബുവാണ് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

പാലാരിവട്ടം പാലം നിര്‍മാണ അഴിമതിയില്‍ നിന്നും ലഭിച്ച  പണം വെളുപ്പിക്കുന്നതിനായാണ് ഇത്തരത്തില്‍ പണം നിക്ഷേപിച്ചതെന്ന് ഹരജിയില്‍ പറയുന്നു. പാലാരിവട്ടം പാലം അഴിമതി അന്വേഷണ പരിധിയില്‍ ഇക്കാര്യം കൂടി ഉള്‍പ്പെടുത്തണമെന്നും ഹരജിയില്‍ ആവശ്യമുണ്ട്.

പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഘട്ടത്തിലാണ് പണം അക്കൗണ്ടിലേക്ക് വന്നത് .ഇതില്‍ അഞ്ച് കോടിരൂപ പിന്നീട് മുന്‍ മന്ത്രി സ്വന്തം അക്കൗണ്ടിലൂടെ പിന്‍വലിച്ചതായും ഹര്‍ജിയില്‍ ആരോപണം ഉണ്ട്. അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി തേടിയിട്ടുണ്ടെന്നും അനുകൂല തീരുമാനം ഉണ്ടായാല്‍ ഇക്കാര്യം കൂടി അന്വേഷിക്കാന്‍ തയറാണെന്നുമാണ് വിജിലന്‍സ് നിലപാട്.

Recent Post

National Vision News