National Vision News
 

വെള്ളപ്പതാകയുമായി വന്നാൽ ബോര്‍ഡര്‍ ആക്ഷൻ ടീമിൻ്റെ (ബാറ്റ്) മൃതദേഹങ്ങൾ തരാം; പാകിസ്ഥാനോട് ഇന്ത്യ.

National Vision News 05:05 PM National News

ന്യൂഡൽഹി: നിയന്ത്രണ രേഖ ലംഘിച്ച് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ കരസേന വധിച്ച ബോര്‍ഡര്‍ ആക്ഷൻ ടീമിൻ്റെ (ബാറ്റ്) മൃതദേഹങ്ങള്‍ പാകിസ്ഥാൻ ഏറ്റുവാങ്ങണമെന്ന് ഇന്ത്യ. വെള്ളപ്പതാകകൊണ്ടുവന്ന് പാകിസ്ഥാൻ ബാറ്റ് സംഘത്തിൻ്റെ മൃതദേഹം തിരികെകൊണ്ടുപോകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. അതേസമയം ഇന്ത്യയുടെ സന്ദേശത്തിൽ പാകിസ്ഥാൻ ഇതുവരെ പ്രതികരണം നൽകിയിട്ടില്ല. 

ജമ്മു കശ്മീരിലെ കേരൻ സെക്ടറിലെ ഇന്ത്യൻ ഔട്ട്പോസ്റ്റുകള്‍ ലക്ഷ്യം വച്ചെത്തിയ ഏഴ് ബാറ്റ് സംഘത്തെയാണ് കരസേന വധിച്ചത്. ജൂലൈ 31 ന് പാക് സേന നടത്തിയ ശ്രമമാണ് കരസേന പരാജപ്പെടുത്തിയത്. 36 മണിക്കൂര്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിലാണ് സംഘത്തെ വധിച്ചതെന്നും കേണൽ രാജേഷ് കാലിയ ഇന്നലെ അറിയിച്ചിരുന്നു. കൊല്ലപ്പെട്ട നാല് പേരുടെ ചിത്രങ്ങളും കരസേന പുറത്തുവിട്ടിരുന്നു.


Recent Post


Related News


National Vision News