National Vision News
 

അമേരിക്കയിൽ വീണ്ടും വെടിവെപ്പ് : 9 മരണം

National Vision News 04:29 PM World News

ഓഹിയോ :ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ അമേരിക്കയിൽ വീണ്ടും വെടിവെപ്പ്.9 പേർ മരിച്ചതായാണ് ആദ്യ വിവരങ്ങൾ ലഭിക്കുന്നത് , 16 പേർക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഓഹിയോയിലെ 5 -)൦ സ്ട്രീറ്റിലെ നെഡ് പേപ്പേഴ്സ് ബാറിനു മുന്നിലാണ് അക്രമം നടന്നത്.

അക്രമിയെ പോലീസ് ഉടൻതന്നെ ഏറ്റുമുട്ടലിൽ വധിച്ചു . ടെക്സസിലെ വെടിവെപ്പിന് മണിക്കൂറിനുള്ളിൽ നടന്ന സംഭവം അമേരിക്കയിൽ വൻ ഭീതി വിതച്ചിരിക്കുകയാണ് .

അക്രമി വെടിയുതിർക്കുമ്പോഴേക്കും സ്ഥലത്തെത്തിയ പോലീസ് സംഘം ഉടൻ അക്രമിയെ വെടിവച്ചു വീഴ്തുകയ്യായിരുന്നുവെന്നു ഡായ്ട്ടനിലെ പോലീസ് ഉപമേധാവി മാറ്റ് കാർപെർ പറഞ്ഞു . ഇത്തരം സാഹചര്യങ്ങൾ നേരിടാൻ തങ്ങളുടെ സേന നല്ല പരിശീലനം കിട്ടിയവരാണെന്നും അദ്ദേഹം പറഞ്ഞു .

Recent Post


Related News


National Vision News