National Vision News
 

ഗൂഗിൾ മാപ്പ് നോക്കി പാലക്കാട് നിന്നു പട്ടിക്കാട്ടേക്കു കാറിൽ പുറപ്പെട്ടവർ വഴി തെറ്റി പുഴയിൽ വീണു

National Vision News 12:46 PM Local News

കൊണ്ടാഴി : ഗൂഗിൾ മാപ്പ് നോക്കി പാലക്കാട് നിന്നു പട്ടിക്കാട്ടേക്കു കാറിൽ പുറപ്പെട്ടവർ വഴി തെറ്റി പുഴയിൽ വീണു. യാത്രികരായ 5 പേരും രക്ഷപ്പെട്ടു. കാർ രാത്രി വൈകിയും കരകയറ്റാനായിട്ടില്ല തൃശൂർ പട്ടിക്കാട്ട് കാരിക്കൽ സെബാസ്റ്റ്യനും  കുടുംബവും സഞ്ചരിച്ച കാറാണ് ഇന്നലെ രാത്രി എട്ടരയോടെഎഴുന്നള്ളത്തുകടവ് തടയണയുടെ തിരുവില്വാമല ഭാഗത്തു പുഴയിലേക്കു കൂപ്പു കുത്തിയത്.

കുതിരാനിലെ ഗതാഗതക്കുരുക്ക് കാരണം പട്ടിക്കാട്ടേക്കു പുറപ്പെടാൻ ഗൂഗിളിന്റെ സഹായം തേടിയപ്പോൾ ചൂണ്ടിക്കാണിച്ച വഴിയിലൂടെയായിരുന്നു യാത്ര. തിരുവില്വാമല വഴി കൊണ്ടാഴിയിലേക്കു പോകാൻ തടയണയിലൂടെ കയറിയപപ്പോൾ, രാത്രിയായതിനാൽ വെള്ളം ഇവരുടെ ശ്രദ്ധയിൽ പെട്ടില്ലഒഴുക്കിൽ പെട്ടതോടെ കാർ പുഴയിലേക്കുമറിയുകയായിരുന്നു

Recent Post


Related News


National Vision News