National Vision News
 

ടെക്‌സാസ് നഗരത്തിലെ തിരക്കേറിയ വാള്‍മാര്‍ട്ട് ഷോപ്പിങ്ങ് മാളിലെ വെടിവെപ്പില് 20 പേര്‍ കൊല്ലപ്പെട്ടു, 25പേര്‍ക്ക് പരിക്കേറ്റു

National Vision News 11:03 AM World News

ടെക്‌സാസ്: ടെക്‌സാസ് നഗരത്തിലെ തിരക്കേറിയ വാള്‍മാര്‍ട്ട് ഷോപ്പിങ്ങ് മാളിലെ വെടിവെപ്പില് 20 പേര്‍ കൊല്ലപ്പെട്ടു, 25പേര്‍ക്ക് പരിക്കേറ്റു. 21കാരനായ പാട്രിക് ക്രൂസിയസ് എന്ന അക്രമിയാണ് മെക്‌സിക്കന്‍ അതിര്‍ത്തിയിലെ മാളില്‍ അക്രമം നടത്തിയത്. അക്രമിയെ പൊലീസ് കീഴ്‌പ്പെടുത്തി.

പകല്‍ 10.30ന് തോക്കുമായി കയറിവന്ന ഇയാള്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് മാളിലുണ്ടായിരുന്നവര്‍ക്ക് നേരെ വെടിവയ്ച്ചതെന്ന് സിസി ടിവി ദൃശ്യങ്ങളിലൂടെ വ്യക്തമാണ്.ഒറ്റയാള്‍ ആക്രമണം തുടര്‍ക്കഥയാകുന്ന അമേരിക്കയുടെ ചരിത്രത്തിലെ കറുത്തദിനമെന്നാണ് ടെക്‌സാസ് ഗവര്‍ണ്ണര്‍ അക്രമത്തെ വിശേഷിപ്പിച്ചത്. അക്രമി ഡള്ളാസിലെ അലെന്‍ നഗരവാസിയാണ്.

വെടിവെയ്പ്പില്‍ മരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും മരിച്ചവരില്‍ 3 മെക്‌സിക്കോ നിവാസികളുണ്ടായിരുന്നെന്ന് മെക്‌സിക്കന്‍ ഗവര്‍ണര്‍ മാനുവല്‍ ലോപ്പസ് ഓബ്രഡോര്‍ അറിയിച്ചു

Recent Post


Related News


National Vision News