National Vision News
 

സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിറുത്തി കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ 43 ദിവസം നീണ്ടു നില്‍ക്കുന്ന ‘മച്ചൈല്‍ മാത യാത്രയ്ക്ക് താല്‍ക്കാലിക വിലക്ക്.

National Vision News 09:27 PM National News

ജമ്മു: സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിറുത്തി കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ 43 ദിവസം നീണ്ടു നില്‍ക്കുന്ന ‘മച്ചൈല്‍ മാത യാത്രയ്ക്ക് താല്‍ക്കാലിക വിലക്ക്. യാത്ര ആരംഭിക്കരുതെന്നും അവിടുള്ളവര്‍ തിരിച്ചു പോകണമെന്നും അധികൃതര്‍ ആളുകളോട് ആവശ്യപ്പെട്ടു.

സുരക്ഷാ കാരണങ്ങളാലാണ് യാത്ര താല്‍കാലികമായി നിര്‍ത്തിവെക്കുന്നതെന്നു കിഷ്ത്വാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ആന്‍ഗ്രസ് സിംഗ് റാണ പറഞ്ഞു.ജൂലൈ 25ന് ആരംഭിച്ച യാത്ര സെപ്തംബര്‍ 5നാണ് അവസാനിക്കുന്നത്.

രാജ്യത്തുടനീളമുള്ള ആയിരക്കണക്കിനു ഭക്തരാണ് മച്ചൈല്‍ മാത യാത്രയ്ക്കായ് കിഷ്ത്വാര്‍ ജില്ലയില്‍ എത്തിച്ചേരുന്നത്. നീലക്കല്ലുകള്‍ക്ക് പേരു കേട്ട മനോഹരമായ പദ്ദാര്‍ താഴ്‌വര സന്ദര്‍ശിക്കുന്ന ഭക്തര്‍ കിഷ്ത്വാറിലെ മച്ചൈല്‍ ഗ്രാമത്തിലെ ദുര്‍ഗാദേവിയുടെ പുണ്യ ദേവാലയത്തില്‍ 30 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയിലൂടെ ട്രെക്കിംഗ് നടത്തുകയും ചെയ്യുന്നു.

ദശാബ്ദങ്ങള്‍ക്കു മുമ്പ് തീവ്രവാദ മുക്തമെന്ന് പ്രഖ്യാപിച്ച ജില്ലായായിരുന്നു കിഷ്ത്വാര്‍.എന്നാല്‍ ഇവിടെ കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിന് ബിജെപി സംസ്ഥാന സെക്രട്ടറി അനില്‍ പരിഹറും സഹോദരന്‍ അജിത് പരിഹറും കൊല്ലപ്പെട്ടിരുന്നു.
തുടര്‍ന്ന് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ചന്ദര്‍കാന്ത് ശര്‍മയെയും സുരക്ഷാഗാര്‍ഡിനെയും ആരോഗ്യകേന്ദ്രത്തില്‍ കൊല്ലപ്പെട്ടനിലയിലും കണ്ടെത്തിയിരുന്നു.സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അമര്‍നാഥ് യാത്രയും നിര്‍ത്തിവെച്ചിട്ടുണ്ട്.


Recent Post

National Vision News