National Vision News
 

സിറാജ് പത്രത്തിൻ്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീർ കാർ അപകടത്തിൽ മരണപെട്ടു

National Vision News 09:02 AM Local News

തിരുവനന്തപുരം: സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച കാറിടിച്ച് മാധ്യമ പ്രവര്‍ത്തകൻ മരിച്ചു. സിറാജ് പത്രത്തിൻ്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറാണ് (35) മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. അമിത വേഗതയിൽ എത്തിയ കാര്‍ റോഡരികിൽ നിര്‍ത്തിയിട്ട ബഷീറിൻ്റെ ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
അതേസമയം താനല്ല സുഹൃത്താണ് കാറോടിച്ചതെന്ന് ശ്രീറാം പോലീസിനോട് പറഞ്ഞു. എന്നാൽ വൈദ്യ പരിശോധനയിൽ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി കണ്ടെത്തി. അപകട സമയം ശ്രീറാമിനൊപ്പം വഫ ഫിറോസ് എന്ന സ്ത്രീയും ഉണ്ടായിരുന്നു. ഇവരുടെ പേരിൽ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത കാറിലാണ് ശ്രീറാം സഞ്ചരിച്ചത്. ഈ സ്ത്രീയെ ആദ്യം കസ്റ്റഡിയിൽ എടുക്കാൻ തയ്യാറാകാതെ പോലീസ് പറഞ്ഞുവിട്ടിരുന്നു. പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിൽ എത്തിയതോടെയാണ് സ്ത്രീയെ തിരിച്ചുവിളിക്കാൻ പോലീസ് തയ്യാറായത്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

Recent Post


Related News


National Vision News