National Vision News
 

ഡല്‍ഹിയില്‍ വായുമലിനീകരണം അതിഭീകരമാം വിധം വര്‍ധിച്ചു

National Vision News 07:44 PM National News

ന്യൂഡല്‍ഹി: ഇനിയും കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. വായുമലിനീകരണം അതിന്റെ വികൃതമുഖം പുറത്തെടുത്തു തുടങ്ങിയിരിക്കുന്നു. ഡല്‍ഹിയില്‍ വായുമലിനീകരണം അതിഭീകരമാം വിധം വര്‍ധിച്ചുവരുകയാണ്. ഡല്‍ഹിയിലെ മലിന വായു ശ്വസിച്ചു ശ്വാസകോശാര്‍ബുദം ബാധിച്ച യുവതിയുടെ വാര്‍ത്ത അപകടത്തിന്റെ ആഴം വ്യക്തമാക്കുന്നു.

ഡല്‍ഹിയില്‍ 28കാരിയായ യുവതിക്കാണ് ശ്വാസകോശാര്‍ബുദം സ്ഥിരീകരിച്ചത്. അര്‍ബുദത്തിന്റെ നാലാം ഘട്ടത്തിലാണ് യുവതി ആശുപത്രിയില്‍ എത്തിയത്. യുവതിയോ കുടുംബാഗങ്ങളോ പുകവലിക്കാറില്ല. എന്നിട്ടും ശ്വാസകോശത്തില്‍ അര്‍ബുദം ബാധിച്ചതെന്ന ചോദ്യമാണ് വായുമലിനീകരണത്തില്‍ എത്തിനിന്നത്. ഡല്‍ഹിയിലെ വിഷമയമായ വായുവാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നതായി ആശുപത്രിയിലെ ഡോക്ടര്‍ അരവിന്ദ് കുമാര്‍ അറിയിച്ചു.

വാര്‍ത്തയെ തുടര്‍ന്ന് മുന്‍ ക്രിക്കറ്റ് താരവും ഈസ്റ്റ് ഡല്‍ഹി എംപിയുമായ ഗൗതം ഗംഭീറും ഇന്ത്യന്‍ ടെസ്റ്റ് ടീമംഗം രവിചന്ദ്രന്‍ അശ്വിനും വിഷയത്തില്‍ ആശങ്കയറിയിച്ച് ട്വീറ്റ് ചെയ്തു. കണ്ണു തുറക്കൂ, ഞങ്ങളിവിടെ ശ്വാസം മുട്ടി മരിച്ചു കൊണ്ടിരിക്കുകയാണെന്നും ഇതുവരെ അതിനൊരു പരിഹാരമില്ലെന്നും ഗംഭീര്‍ ട്വീറ്റ് ചെയ്തു.

ഈ ഗ്രഹം തകര്‍ക്കപ്പെട്ടില്ല. പക്ഷേ മനുഷ്യന്മാര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത ഒരിടമായി നമ്മളതിനെ മാറ്റും. മനുഷ്യന്റെ ഉപദ്രവം സഹിക്കാന്‍ കഴിയില്ലെന്ന് പ്രകൃതി വിഭവങ്ങള്‍ പറയുകയാണ്. നമ്മള്‍ കേള്‍ക്കുന്നുണ്ടോ?-അശ്വിന്‍ ട്വീറ്റ് ചെയ്തു.


Recent Post


Related News


National Vision News