National Vision News
 

പാകിസ്ഥാനിലെ ബലാകോട്ട് കേന്ദ്രത്തില്‍ ചാവേറുകള്‍ ഉള്‍പ്പെടെ 50-ഓളം ജയ്‌ഷെ-ഇ- മുഹമ്മദ് തീവ്രവാദികള്‍ കഠിന പരിശീലനത്തിലാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

National Vision News 09:04 AM World News

ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ബലാകോട്ട് കേന്ദ്രത്തില്‍ ചാവേറുകള്‍ ഉള്‍പ്പെടെ 50-ഓളം ജയ്‌ഷെ-ഇ- മുഹമ്മദ് തീവ്രവാദികള്‍ കഠിന പരിശീലനത്തിലാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഏകദേശം 45-50 പേരെങ്കിലും സംഘത്തില്‍ ഉണ്ടെന്നാണ് ഇന്റലിജന്റ്‌സ് നല്‍കുന്ന മുന്നറിയിപ്പ്.

ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയിട്ട് എട്ടു മാസം പിന്നീടുമ്പോഴാണ് അതേ കേന്ദ്രത്തില്‍ തന്നെ പാകിസ്ഥാന്റെ പിന്തുണയോടെ തീവ്രവാദികള്‍ കഠിന പരിശീലനം നടത്തുന്നത്.

ബലാകോട്ടിലെ ഭീകരരുടെ ഓരോ നീക്കങ്ങളും രഹസ്യമായി നിരീക്ഷിക്കുകയാണ് ഇന്റലിജന്റ്‌സ് എന്നാണ് വിവരം. അതേസമയം നേരത്തെ പരിശീലനം നേടിയവരില്‍ ചിലര്‍ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ ഉണ്ട്.

ഫെബ്രുവരിയിലെ ആക്രമണത്തിനു ശേഷം കഴിഞ്ഞ ആറുമാസത്തോളം ബലാകോട്ടെ കേന്ദ്രത്തില്‍ യാതൊരു വിധ നീക്കങ്ങളും ഉണ്ടായിരുന്നില്ല. എന്നാല്‍ നിലവില്‍ കേന്ദ്രം സജീവമായതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞാഴച കരസേന മേധാവി ബിപിന്‍ റാവത്തും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഫെബ്രുവരി 26 നാണ് ഇന്ത്യന്‍ വ്യോമസേന പാകിസ്ഥാന്റെ ബലാക്കോട്ടിലെ ഭീകരരുടെ താവളം തകര്‍ത്തത്. പുല്‍വാമയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് വ്യോമസേനയുടെ നടപടി. പുല്‍വാമ ചാവേര്‍ ബോംബാക്രമണത്തില്‍ 40 സിആര്‍പിഎഫ് സൈനികരാണ് കൊല്ലപ്പെട്ടത്.

Recent Post


Related News


National Vision News