National Vision News
 

തെലങ്കാനയില്‍ സ്‌ഫോടക വസ്തുക്കളുടെ വന്‍ ശേഖരവുമായി രണ്ടു പേര്‍ പിടിയില്‍.

National Vision News 07:36 PM National News

ഹൈദരാബാദ്: തെലങ്കാനയില്‍ സ്‌ഫോടക വസ്തുക്കളുടെ വന്‍ ശേഖരവുമായി രണ്ടു പേര്‍ പിടിയില്‍. 8900 കിലോ സ്‌ഫോടക വസ്തുക്കളുമായാണ് ഇവരെ പോലീസ് പിടികൂടിയത്. കീസാരയിലെ ഒരു ഇന്‍ഡസ്ട്രീയിലേക്ക് കൊണ്ടു വന്ന സ്‌ഫോടക വസ്തുക്കളാണ് സംഘം പിടിച്ചെടുത്തത്

രഹസ്യ വിവരത്തെ തുടര്‍ന്ന് സ്‌പെഷ്യല്‍ ഒപ്പറേഷന്‍ ടീമും കീസാര പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടാനായത്. റച്ചകൊണ്ട പോലീസാണ് ഇക്കാര്യം അറിയിച്ചത്.

ഒക്ടോബര്‍ 12-ന് വൈകീട്ട് 7 മണിക്കാണ് ബൊമ്മലാപുരത്തു നിന്നും സ്‌ഫോടക വസ്തുക്കള്‍ നിറച്ച ട്രക്കുമായി ഡ്രൈവര്‍ ടിവി വെങ്കടേശം പുറപ്പെട്ടത്. തുടര്‍ന്ന് കീസാരയിലെ ഇന്‍ഡസ്ട്രിയിലേക്ക് സ്‌ഫോടക വസ്തുക്കള്‍ ഇറക്കുന്നതിനിടെയാണ് ഇരുവരേയും സംഘം പിടികൂടിയത്. ലോഡ് ഇറക്കാന്‍ നിര്‍ദ്ദേശം നല്‍കിയയാളാണ് അറസ്റ്റിലായ മറ്റൊരാള്‍. സംഭവവുമായി ബന്ധപ്പെട്ട് വെങ്കിടേശം, ശ്രാവണ്‍ റെഡ്ഡി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Recent Post


Related News


National Vision News