National Vision News
 

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പി.വി സിന്ധുവിനെ ഇന്ന് കേരളജനതയുടെ ആദരമേറ്റു വാങ്ങും

National Vision News 09:07 AM National News

തിരുവനന്തപുരം: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പി.വി സിന്ധുവിനെ ഇന്ന് കേരളജനതയുടെ ആദരമേറ്റു വാങ്ങും. തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് സ്‌റ്റേഡിയത്തില്‍ വച്ചു നടക്കുന്ന ചടങ്ങിലാണ് സിന്ധുവിനെ ആദരിക്കുന്നത്. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 10 ലക്ഷം രൂപയുടെ ചെക്കും ഉപഹാരവും സമ്മാനിക്കും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്നും ഘോഷയാത്രയായാണ് താരത്തെ വേദിയിലെത്തിക്കുന്നത്.

ഇന്ന് രാവിലെ 11 മണിക്ക് കേരള ഒളിംപിക് അസോസിയേഷന്റെ ആസ്ഥാന മന്ദിരം സന്ദര്‍ശിക്കും. കേരളത്തില്‍ ഇതിനു മുന്‍പ് സിന്ധു എത്തിയത് ഒളിംപിക്‌സില്‍ വെള്ളിമെഡല്‍ നേടിയതിന് ശേഷം നല്‍കിയ സ്വീകരണത്തിലാണ്. ഹൈദരാബാദില്‍ നിന്നും ഇന്നലെ രാത്രി 9 മണിക്കാണ് സിന്ധു തിരുവനന്തപുരത്ത് എത്തിയത്

Recent Post

National Vision News