National Vision News
 

ഇസ്രായേലില്‍ ഖനനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത് 5000 വര്‍ഷം പഴക്കമുള്ള ക്ഷേത്ര നഗരാവശിഷ്ടം

National Vision News 01:58 PM World News

ഹദേരാ: ഇസ്രായേലില്‍ ഖനനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത് 5000 വര്‍ഷം പഴക്കമുള്ള ക്ഷേത്ര നഗരാവശിഷ്ടം. ആ മേഖലയില്‍ നിന്ന് ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും പഴക്കമേറിയ പുരാവസ്തു തെളിവുകളാണ് ഹദേര പ്രവിശ്യയില്‍ നിന്ന് ലഭിച്ചിരിക്കുന്നത്.

ഖനനത്തിലൂടെ കോട്ടപോലെ സംരക്ഷിതമാക്കപ്പെട്ടിരുന്ന നഗരം, അതിനകത്ത് ആരാധനക്കായി നിര്‍മ്മിക്കപ്പെട്ടതായി കരുതുന്ന ക്ഷേത്രം, ഒരു ഭാഗത്ത് ശവസംസ്‌കാരത്തിനായി നിര്‍മ്മിച്ചിരുന്ന ശ്മശാനം എന്നിവയാണ് ആദ്യഘട്ടത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

മികച്ച രീതിയില്‍ ആസൂത്രണം നടത്തി നിര്‍മ്മിച്ച നഗരാവശിഷ്ടങ്ങളില്‍ പൊതുനിരത്തുകള്‍, കച്ചവടകേന്ദ്രങ്ങളേയും ജനവാസകേന്ദ്രങ്ങളേയും വേര്‍തിരിക്കുന്ന അതിര്‍ത്തികള്‍ എന്നിവയും കണ്ടെത്തിയതായി പുരാവസ്തു വകുപ്പിലെ ഇസാക് പാസ് പറഞ്ഞു.

ലോഹയുഗത്തിന് ശേഷം ഉണ്ടായതെന്ന് അനുമാനിക്കുന്ന സുപ്രധാന കണ്ടെത്തലാണിത്.എന്‍ ഇസര്‍ എന്ന് പേരിട്ടിരിക്കുന്ന പ്രദേശത്ത് ഖനനം പുരോഗമിക്കുകയാണ്.ഏതാണ്ട് 0.65 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലാണ് ഖനനപ്രദേശത്ത് നഗരം പണിതിരിക്കുന്നത്. ക്ഷേത്രമെന്ന് കരുതപ്പെടുന്ന സ്ഥലത്തുനിന്ന് മനുഷ്യരുടേയും മൃഗങ്ങളുടേയും തലകള്‍ കൊത്തിവച്ച കല്ലുകളും ലഭിച്ചിട്ടുണ്ട്.

Recent Post

National Vision News