National Vision News
 

ഉത്തര്‍പ്രദേശില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് ആറുപേര്‍ മരിച്ചു.

National Vision News 11:41 PM National News

ഝാന്‍സി: ഉത്തര്‍പ്രദേശില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് ആറുപേര്‍ മരിച്ചു. അപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍പ്പെട്ടവരെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പരിക്കേറ്റവരെ മൗറാനിപൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50000 രൂപയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് സാധ്യമായി എല്ലാ വൈദ്യസഹായവും ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Recent Post

National Vision News