National Vision News
 

മലക്കപ്പാറയില്‍ കോളേജ് ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥിനി മരിച്ചു.

National Vision News 10:24 PM Local News

മലക്കപ്പാറ: മലക്കപ്പാറയില്‍ കോളേജ് ബസ് മറിഞ്ഞ്  വിദ്യാര്‍ത്ഥിനി മരിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ത്ഥിനിയായ ആൻസി വര്‍ഗീസാണ് മരണപ്പെട്ടത്. അപകടത്തില്‍ പത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ മലക്കപ്പാറയിലെയും വാല്‍പ്പാറയിലെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥികളില്‍ ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ക്രൈസ്റ്റ് കോളേജില്‍ നിന്നും പരിസ്ഥിതി പഠന ക്യാംപില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് വൈദ്യുത പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്

Recent Post

National Vision News