National Vision News
 

ഹൈദരാബാദില്‍ വികാരാബാദ് ജില്ലയില്‍ പരിശീലന വിമാനം തകര്‍ന്നു വീണ് ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് ട്രെയിനി പൈലറ്റുമാര്‍ മരിച്ചു

National Vision News 07:35 PM National News

ഹൈദരാബാദ്: ഹൈദരാബാദില്‍ വികാരാബാദ് ജില്ലയില്‍ പരിശീലന വിമാനം തകര്‍ന്നു വീണ് ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് ട്രെയിനി പൈലറ്റുമാര്‍ മരിച്ചു. പരിശീലന പറക്കലിനിടെയാണ് വിമാനം തകര്‍ന്നു വീണത്. ഹൈദരാബാദില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ സുല്‍ത്താന്‍പൂര്‍ ഗ്രാമത്തിലെ പരുത്തി പാടത്തിലാണ് പരിശീലനത്തിനിടെ വിമാനം തകര്‍ന്നു വീണത്.

രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്. പരിശീലനത്തിനായി ഹൈദരാബാദിലെ ബീഗമ്പേട്ട് വിമാനത്താവളത്തില്‍ നിന്നുമാണ് വിമാനം പറന്നുയര്‍ന്ന്. നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം പാടത്തിലേക്ക് വീഴുന്നതിന് മുന്‍പ് അന്തരീക്ഷത്തില്‍ പലതവണ മലക്കം മറിഞ്ഞിരുന്നു.

പോലീസും ഏവിയേഷന്‍ അക്കാദമിയിലെ ഉദ്യോഗസ്ഥരും അപകടസ്ഥലത്തെത്തി പരിശോധന നടത്തി.

Recent Post


Related News


National Vision News