National Vision News
 

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 46 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി.

National Vision News 03:55 PM National News

ന്യൂഡല്‍ഹി : ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 46 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. സംഭവത്തില്‍ ഒരു അഫാഗാന്‍ സ്വദേശി കസ്റ്റംസിന്റെ പിടിയിലായി.1315 ഗ്രാം സ്വര്‍ണ്ണമാണ് ഇയാളില്‍ നിന്നും ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം.

പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് വിപണിയില്‍ 46 ലക്ഷം രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇയാള്‍ കാബൂളില്‍ നിന്നും ഡല്‍ഹിയിലേക്ക് വരുകയായിരുന്നു എന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

കഴിഞ്ഞ ഏതാനും നാളുകളായി വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത് വ്യാപകമാകുന്നതായാണ് വിവരം. കഴിഞ്ഞ മാസം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണ്ണവുമായി നിരവധി അഫ്ഗാന്‍ സ്വദേശികള്‍ പിടിയിലായിട്ടുണ്ട്. നേരത്തെ പിടിയിലായവരും ഇവരും തമ്മിൽ ബന്ധമുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

Recent Post


Related News


National Vision News