National Vision News
 

ഇരുചക്ര വാഹനം മാറ്റിവെച്ച സെക്യൂരിറ്റി ജീവനക്കാരനെ യുവതി മര്‍ദ്ദിച്ചു

National Vision News 11:47 AM Local News

എറണാകുളം : ആലുവയില്‍ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് മര്‍ദ്ദനമേറ്റതായി പരാതി. മാവേലിക്കര സ്വദേശിയായ റിങ്കുവിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ കളമശ്ശേരി സ്വദേശി ആര്യയ്ക്ക് എതിരെ പോലീസ് കേസെടുത്തു. ആശുപത്രിയുടെ മുന്‍ വശത്ത് പാര്‍ക്ക് ചെയ്ത ഇരുചക്ര വാഹനം മാറ്റിവെച്ചതാണ് മര്‍ദ്ദനത്തിന് കാരണമെന്ന് പരാതിയില്‍ പറയുന്നു. ആശുപത്രിയിലെ താത്കാലിക സെക്യൂരിറ്റി ജീവനക്കാരനാണ് റിങ്കു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. രാവിലെ 11.30 ഓടെ ആശുപത്രിയില്‍ എത്തിയ യുവതി കാര്‍ പാര്‍ക്കിംഗ് സ്ഥലത്ത് ഇരു ചക്രവാഹനം പാര്‍ക്ക് ചെയ്യുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട റിങ്കു വാഹനം മാറ്റി വയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇത് ഗൗനിക്കാതെ യുവതി ആശുപത്രിയ്ക്ക് അകത്തേക്ക് പോയി. തുടര്‍ന്ന് റിങ്കു വാഹനം മാറ്റി വെച്ചു.

എന്നാല്‍ തിരിച്ചെത്തിയ യുവതി വാഹനം മാറ്റിവെച്ചത് അറിഞ്ഞ് റിങ്കുവിനെ അസഭ്യം പറയുകയും മുഖത്ത് അടിക്കുകയുമായിരുന്നു. മാറ്റിവെയ്ക്കുന്നതിനിടെ ഇരു ചക്ര വാഹനത്തിന്റെ സ്റ്റാന്റ് നിലത്തുരഞ്ഞെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനമെന്ന് റിങ്കു പറഞ്ഞു.

Recent Post


Related News


National Vision News