National Vision News
 

വെള്ളച്ചാട്ടത്തില്‍ നിന്ന് പരസ്പരം രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ആറ് കാട്ടാനകള്‍ ചരിഞ്ഞു.

National Vision News 10:04 AM World News

ബാങ്കോക്ക്; തായ്‌ലന്‍ഡില്‍ ആറ് കാട്ടാനകള്‍ ചരിഞ്ഞു. വെള്ളച്ചാട്ടത്തില്‍ നിന്ന് പരസ്പരം രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആനകള്‍ ചരിഞ്ഞത്. തായ്‌ലന്‍ഡിലെ ഖാവോയായി ദേശീയോദ്യാനത്തിലാണ് സംഭവം. വെള്ളച്ചാട്ടത്തില്‍ അകപ്പെട്ട കുട്ടിയാനയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഒഴുക്കില്‍പ്പെട്ടാണ് ആനകള്‍ ചരിഞ്ഞതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

വെള്ളച്ചാട്ടത്തിലേ്ക്ക് തെന്നിവീണ മൂന്ന് വയസ്സുളള കുട്ടിയാനയെ രക്ഷിക്കാനുളള ശ്രമമാണ് ദുരന്തത്തില്‍ കലാശിച്ചത്. ഒഴുക്കില്‍പ്പെട്ട മറ്റ് രണ്ട് ആനകളെ തായ് അധികൃതരെത്തി രക്ഷിച്ചു. നഖോണ്‍ റച്ചാസിമ പ്രവിശ്യയിലെ ഹിയോ നരോക്ക് വെള്ളച്ചാട്ടത്തിലാണ് സംഭവം നടന്നത്. നരകത്തിലേയ്ക്കുള്ള വീഴ്ച എന്ന പേരില്‍ അറിയപ്പെടുന്ന ഈ വെള്ളച്ചാട്ടം ലോകത്തിലെ തന്നെ ഏറ്റവും വലുതും ആകര്‍ഷകവുമായ വെള്ളച്ചാട്ടമാണ്. 1992 ല്‍ എട്ട് ആനകള്‍ ഈ വെള്ളച്ചാട്ടത്തില്‍പ്പെട്ട് ചരിഞ്ഞ സംഭവം ദേശീയ ശ്രദ്ധ നേടിയതായിരുന്നു

Recent Post


Related News


National Vision News