National Vision News
 

ആംബുലന്‍സില്‍ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് വഴിയില്‍ കുടുങ്ങി ഗര്‍ഭിണി മരിച്ചു.

National Vision News 09:50 AM National News

ഭുവനേശ്വര്‍: ആംബുലന്‍സില്‍ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് വഴിയില്‍ കുടുങ്ങി ഗര്‍ഭിണി മരിച്ചു. ഒഡീഷയിലാണ് സംഭവം. ചിത്തരജ്ഞന്‍ മുണ്ഡയുടെ ഭാര്യ തുള്‍സി മുണ്ഡയാണ് മരണപ്പെട്ടത്. പ്രസവ വേദനയെ തുടര്‍ന്ന് പ്രദേശത്തെ ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ച യുവതിയെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

ഇവരെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് ആംബുലന്‍സില്‍ ഇന്ധനം തീര്‍ന്നത്. 45 മിനിട്ടോളം ഇവര്‍ വഴിയില്‍ കുടുങ്ങി കിടന്നു. പിന്നീട് മറ്റൊരു ആംബുലന്‍സ് എത്തി ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതി മരണപ്പെടുകയായിരുന്നു.

Recent Post


Related News


National Vision News