National Vision News
 

തൃശ്ശൂരിൽ വൻ കഞ്ചാവ് വേട്ട;220 കിലോ കഞ്ചാവ് പിടികൂടി.

National Vision News 08:14 PM Local News

തൃശൂർ: തൃശ്ശൂരിൽ വൻ കഞ്ചാവ് വേട്ട. മണ്ണുത്തിക്കു സമീപം മണ്ടൻചിറയിൽ നിന്ന് 220 കിലോ കഞ്ചാവ് പിടികൂടി. രണ്ട് പേർ പിടിയിലായി. ആന്ധ്രയിൽ നിന്ന് കഞ്ചാവ് കടത്തി മധ്യകേരളത്തിൽ വിതരണം ചെയ്യുന്ന സംഘമാണ് പിടിയിലായത്.

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സർക്കിൾ ഇൻസ്‌പെക്ടർ അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് 220 കിലോയോളം കഞ്ചാവ് പിടികൂടിയത്. രണ്ടു കാറുകളും അനവധി മാരകായുധങ്ങളും പിടിച്ചെടുത്തു. ത്രിശൂർ സ്വദേശികളായ രൂപേഷ്, രാഹുൽ എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു.

ഇവരുടെ സംഘത്തലവനായ കടു എന്നറിയപ്പെടുന്ന നൈഫിനെയും പ്രതിചേർത്ത് കേസ് എടുത്തു. ആന്ധ്രയിൽ നിന്നും വൻ തോതിൽ കഞ്ചാവ് കടത്തി മധ്യകേരളത്തിലെ ഇടനിലക്കാരിലേക്ക് വിതരണം ചെയ്യുന്ന സംഘമാണ് ഇവരുടേത്. മണ്ടൻചിറയിൽ വീട് വാടകയ്‌ക്കെടുത്താണ് ഇവർ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സംഘത്തിൽ കൂടുതൽ ആൾക്കാർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് എക്സൈസിന് ലഭിച്ച വിവരം. ഇവരെ കൂടി പിടികൂടുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചു.

Recent Post


Related News


National Vision News