National Vision News
 

കൂടത്തായിയില്‍ ആറ് പേര്‍ മരിച്ച സംഭവം; മരുമകള്‍ കസ്റ്റഡിയില്‍ ;

National Vision News 12:53 PM Local News

കോഴിക്കോട് : കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ച സംഭവത്തില്‍ മരുമകളെ പോലീസ് കസ്റ്റഡിയിലെടുത്തു.ടോം തോമസിന്റെ മകൻ റോയിയുടെ ഭാര്യ ജോളിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചതായാണ് സൂചന. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നും പോലീസ് വ്യക്തമാക്കി.

സംഭവത്തില്‍ കഴിഞ്ഞ ദിവസം വിശദമായ അന്വേഷണം നടന്നിരുന്നു. ഇതിന്റ ഭാഗമായി അന്വേഷണ സംഘം കല്ലറകള്‍ തുറന്ന് പരിശോധന നടത്തി. തുടര്‍ന്ന് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചു. ഇതിന് പിന്നാലെയാണ് ജോളിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇവരുടെ മരണം സ്ലോ പോയിസണിംഗ് മൂലമാണെന്ന് റൂറല്‍ എസ് പി കെ ജി സൈമണ്‍ അറിയിച്ചു. ഭക്ഷണത്തിലൂടെ ചെറിയ അളവില്‍ വിഷം നല്‍കിയാണ് ഇവരെ കൊലപ്പെടുത്തിയത്. സയനൈഡ് ആണ് ഇവരെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചിരിക്കുന്നതെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ജോളിക്ക് സയനൈഡ് എത്തിച്ചു കൊടുത്ത ആളെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ നേരത്തെ ജ്വല്ലറി ജീവനക്കാരനായിരുന്നു. സംഭവത്തില്‍ മൂന്ന് പേര്‍ പോലീസ് നിരീക്ഷണത്തിലാണ്.

Recent Post

National Vision News