National Vision News
 

കശ്മീര്‍ വിഷയത്തില്‍ വാസ്തവവിരുദ്ധമായ പ്രസ്താവനകള്‍ നടത്തിയതിന് മലേഷ്യയോടും തുര്‍ക്കിയോടും ഭാരതം ശക്തമായ മറുപടി നല്‍കി.

National Vision News 09:38 AM World News

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ വാസ്തവവിരുദ്ധമായ പ്രസ്താവനകള്‍ നടത്തിയതിന് മലേഷ്യയോടും തുര്‍ക്കിയോടും ഭാരതം വിയോജിപ്പ് അറിയിച്ചു.ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ പാകിസ്ഥാന്‍ കശ്മീര്‍ വിഷയത്തില്‍ ഉന്നയിച്ച വാദങ്ങളെ അപ്പാടെ അംഗീകരിക്കുന്ന നിലപാടാണ് ഇരുരാജ്യങ്ങളും സ്വീകരിച്ചതെന്ന് വിദേശകാര്യ വക്താവ് രവീഷ്‌കുമാര്‍ വ്യക്തമാക്കി.

തുര്‍ക്കി പ്രസിഡന്റ് റാസെപ്പ് തായിപ്പ് എര്‍ഡോഗന്‍, മലേഷ്യന്‍ പ്രസിഡന്റ് മഹാതീര്‍ മുഹമ്മദ് എന്നിവരാണ് പാകിസ്ഥാനെ പിന്‍തുണച്ച് സംസാരിച്ചത്. ‘ഐക്യരാഷ്യസഭയുടെ ജമ്മുകശ്മീര്‍ സമാധാന ഉടമ്പടി നിലനില്‍ക്കേ ഭാരതം ജമ്മുകശ്ീരിനെ അതിക്രമിച്ച് പിടിച്ചിരിക്കുകയാണ്.അതിന് പല കാരണങ്ങളുണ്ടായിരിക്കാം. പക്ഷെ തെറ്റാണ് ഇന്ത്യ ചെയ്തിരിക്കുന്നത്’ മഹാതീര്‍ മുഹമ്മദ് ഐക്യരാഷ്ട്രസഭയില്‍ സംസാരിച്ചിരുന്നു.

മലേഷ്യയുടെ ഔദ്യോഗിക നിലപാടിനെ തള്ളിക്കൊണ്ടാണ് രവീഷ് മറുപടി നല്‍കിയത്.ഭാരത ലയനത്തില്‍ മറ്റെല്ലാ രാജഭരണപ്രദേശങ്ങളും ഒപ്പുവെച്ച അതേ കരാറുതന്നെയാണ് ജമ്മുകശ്മീരും ചെയ്തത്.പാകിസ്ഥാന് അനധികൃതമായി ജമ്മുകശ്മീര്‍ മേഖല കയ്യടക്കിവച്ചിരിക്കുന്നത്.ഭാരതവുമായുള്ള സൗഹൃദബന്ധത്തിന്റെ ആഴം മനസ്സിലാക്കാതെ ഇത്തരം വിഷയങ്ങളില്‍ വാസ്തവവിരുദ്ധങ്ങളായ പ്രസ്താവനകള്‍ നടത്തിയത് ശരിയായില്ല.രവീഷ് മറുപടി നല്‍കി.

Recent Post


Related News


National Vision News