National Vision News
 

ജമ്മുകശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ അറസ്റ്റില്‍

National Vision News 12:14 PM World News

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ അറസ്റ്റില്‍. ഷൗക്കത്ത് അഹമ്മദ് തണ്ടാരി എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഖാസിപ്പൊരയില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്.

പോലീസ് രേഖകള്‍ അനുസരിച്ച് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരുടെ പട്ടികയിലുള്ളയാളാണ് കുല്‍ഗാം സ്വദേശിയായ ഷൗക്കത്ത് അഹമ്മദ് തണ്ടാരി. ഇയാള്‍ക്കെതിരെ നിയമവ്യവസ്ഥയിലെ പ്രധാന വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.

പോലീസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്നും ആയുദ്ധങ്ങളും മറ്റ് യുദ്ധോപകരണങ്ങളും കണ്ടെത്തി. ഭീകരപ്രവര്‍ത്തനങ്ങളിലെ ഷൗക്കത്ത് അഹമ്മദിന്റെ പങ്കിനെക്കുറിച്ചുള്ള ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.


Recent Post


Related News


National Vision News