National Vision News
 

അമര്‍നാഥ് തീര്‍ത്ഥയാത്ര ഓഗസ്റ്റ് 4 വരെ താല്‍ക്കാലികമായി നിര്‍ത്തി വെച്ചു

National Vision News 07:45 AM National News

ശ്രീനഗര്‍: അമര്‍നാഥ് തീര്‍ത്ഥയാത്ര ഓഗസ്റ്റ് 4 വരെ താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് യാത്ര താല്‍കാലികമായി നിര്‍ത്തി വെച്ചത്.

കശ്മീരില്‍ കനത്ത മഴയ്ക്ക സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണ്ണിടിച്ചിലിനും ഉരുള്‍പ്പൊട്ടലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ഓഗസ്റ്റ് 4 വരെ അമര്‍നാഥ് യാത്ര നിര്‍ത്തി വെച്ചത്.

ബാല്‍ത്തള്‍, ഫല്‍ഗാം മേഖലകളില്‍ കനത്ത മഴയെ തുടര്‍ന്ന് റോഡുകള്‍ മോശമാണ്. ഈ വഴിയിലൂടെ സഞ്ചരിക്കുന്ന തീര്‍ത്ഥാടകര്‍ വഴുതി വീഴാനുള്ള സാധ്യതയുണ്ട്. അതിനാല്‍ മഴ കുറഞ്ഞതിന് ശേഷം മാത്രമെ തീര്‍ത്ഥാടകര്‍ യാത്ര പുനരാരംഭിക്കൂവെന്ന് അധികൃതര്‍ വ്യക്തമാക്കി

Recent Post


Related News


National Vision News