വിദേശപണം സ്വീകരിച്ച് ഇന്ത്യയിൽ മതപരിവർത്തനം നടത്തുന്ന സംഘങ്ങൾക്ക് തിരിച്ചടി.
-01.jpeg)
ന്യൂഡൽഹി : വിദേശപണം സ്വീകരിച്ച് ഇന്ത്യയിൽ മതപരിവർത്തനം നടത്തുന്ന സംഘങ്ങൾക്ക് തിരിച്ചടി. വിദേശത്ത് നിന്ന് പണം സ്വീകരിക്കുന്ന എൻ.ജി.ഒയുടെ ഒരംഗം പോലും മതപരിവർത്തന ആരോപണം നേരിട്ടവരാകരുതെന്ന നിർദ്ദേശവുമായി കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച് എല്ലാവരും സത്യവാങ്മൂലം നൽകണമെന്നും പുതിയ നിയമത്തിൽ നിർദ്ദേശമുണ്ട്.
കാരുണ്യ പ്രവർത്തനമെന്ന പേരിൽ വിദേശ പണം സ്വീകരിച്ച് വിവിധ എൻ.ജി.ഓകൾ വ്യാപക മതപരിവർത്തനമാണ് നടത്തുന്നതെന്ന ആരോപണം ശക്തമായിരുന്നു. വിദേശ മിഷണാറിമാരുടെ സന്ദർശനത്തിനിടയിൽ നിയമ വിരുദ്ധമായി മതപരിവർത്തനവും പ്രചാരണവും നടത്തുന്നതും സമൂഹത്തിൽ സംഘർഷമുണ്ടാക്കിയിരുന്നു. ഇത് കണക്കിലെടുത്താണ് കേന്ദ്രസർക്കാർ നിയമം കർശനമാക്കുന്നത്.
നേരത്തെ വിദേശ വിനിമയ ചട്ടങ്ങൾ ലംഘിച്ച പതിനെണ്ണായിരം എൻ.ജി.ഒ കൾക്ക് വിദേശ പണം സ്വീകരിക്കുന്നതിൽ കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു.കൃത്യമായി കണക്കുകൾ കാണിക്കാത്തതും പണം വകമാറ്റി ചെലവഴിച്ചതുമായ എൻ.ജി.ഒകൾക്കെതിരെയാണ് കേന്ദ്രസർക്കാർ നടപടിയെടുത്തത്. മാത്രമല്ല വിദേശപണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുപയോഗിക്കരുതെന്ന കർശന നിർദ്ദേശവും മോദി സർക്കാർ നൽകിയിരുന്നു.
Comments
Related News
-
പാക് ഭീകര സംഘടനയായ ജയ്ഷേ മുഹമ്മദ് ഭീകരന് മുസാഫര്‍ ഭട്ട് രഹസ്യാന്വേഷണ ഏജന്‍സിയുടെ പിടിയിലായി
ന്യൂഡല്‍ഹി: പാക് ഭീകര സംഘടനയായ ജയ്ഷേ മുഹമ്മദ് ഭീകരന് മുസാഫര്‍ ഭട്ട് രഹസ്യാന്വേഷണ...
-
കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി ജെ പി ദേശീയാധ്യക്ഷനുമായ അമിത് ഷാ സുഷമാ സ്വരാജിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി ജെ പി ദേശീയാധ്യക്ഷനുമായ അമിത് ഷാ...
-
റോഡിലെ വെള്ളം നിറഞ്ഞ കുഴിയിൽ സ്ക്കൂട്ടർ ചാടി വീട്ടമ്മ ലോറിക്കടിയിൽപ്പെട്ട് മരിച്ചു: പൊതുമരാമത്ത് എക്സിക്യൂട്ടീവ് അസിസ്റ്റന്റ് എഞ്ചിനീയറെ പൊലീസ് അറസ്റ്റ് ചെയ്തു .
കോഴിക്കോട് ; റോഡിലെ വെള്ളം നിറഞ്ഞ കുഴിയിൽ സ്ക്കൂട്ടർ ചാടി വീട്ടമ്മ ലോറിക്കടിയിൽപ്പെട്ട്...
-
മഴ കനത്തതോടെ കക്കയം ഡാമിന്റെ ഷട്ടറുകള്‍ അല്‍പ്പസമയത്തിനുള്ളില്‍ മൂന്നടി വരെ തുറക്കുമെന്ന് ജില്ലാ കളക്ടറുടെ മുന്നറിയിപ്പ്.
കോഴിക്കോട്: മഴ കനത്തതോടെ കക്കയം ഡാമിന്റെ ഷട്ടറുകള്‍ അല്‍പ്പസമയത്തിനുള്ളില്‍ മൂന്നടി വരെ തുറക്കുമെന്ന്...
-
വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷ്യവിഷബാധ.
വയനാട് : വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷ്യവിഷബാധ. വയനാട് പനമരം ദുരിതാശ്വാസ ക്യാമ്പില്‍...
-
ഭാരതത്തിന്റെ 73 -മത് സ്വാതന്ത്ര്യ ദിനം.
ന്യൂഡല്‍ഹി:ഇന്ന് ഭാരതത്തിന്റെ 73 -)മത് സ്വാതന്ത്ര്യ ദിനം. വിപുലമായ ആഘോഷങ്ങളാണ് രാജ്യമെമ്പാടും നടക്കുന്നത്....
-
മഴക്കെടുതിയില്‍ ദുരന്തഭൂമിയായി മാറിയ കവളപ്പാറയില്‍ ഒരു മൃതദേഹം കൂടി കണ്ടെടുത്തു
മലപ്പുറം: മഴക്കെടുതിയില്‍ ദുരന്തഭൂമിയായി മാറിയ കവളപ്പാറയില്‍ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. മൃതദേഹം...
-
പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പങ്കുവച്ച യുവാവിനെതിരെ എൻ ഐ എ യ്ക്ക് പരാതി നൽകി .
കൊച്ചി : പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പങ്കുവച്ച യുവാവിനെതിരെ എൻ...
-
ഗൂഗിളില്‍ നോക്കി മൈക്രോവേവില്‍ തിളപ്പിച്ച മുട്ട പൊട്ടിത്തെറിച്ചു യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടു
ലണ്ടന്‍: ഗൂഗിളില്‍ നോക്കി മൈക്രോവേവില്‍ തിളപ്പിച്ച മുട്ട പൊട്ടിത്തെറിച്ചു യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടു....