National Vision News
 

ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന കരസേനയുടെ മുന്നറിയിപ്പ്. കേരളത്തിൽ അതീവ ജാഗ്രത .

National Vision News 10:32 AM Local News

തിരുവനന്തപുരം : ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന കരസേനയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചു. ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹറ നിര്‍ദ്ദേശം നല്‍കി. റെയില്‍ വേ സ്‌റ്റേഷനുകളിലും വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ജില്ലയിലെ തിരക്കുള്ള സ്ഥലങ്ങളില്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ പോലീസ് മേധാവികള്‍ക്ക് പ്രത്യേക നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. നഗരങ്ങളിലും ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തും. തലസ്ഥാനത്ത് ഓണം വാരാഘോഷം നടക്കുന്നതിനാല്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

ഓണമായതിനാല്‍ പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകളിലും ഷോപ്പിംഗ് മാളുകളിലും വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇവിടങ്ങളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ 112 എന്ന ടോള്‍ ഫ്രീ നമ്പറിലോ, പൊലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കണമെന്നും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Recent Post

National Vision News