പാല് വില വര്‍ദ്ധനയ്ക്കൊപ്പം കവറിലും മാറ്റങ്ങള്‍ വരുത്താനൊരുങ്ങി മില്‍മ
National Vision News
10:21 AM Local News

തിരുവനന്തപുരം: പാല് വില വര്‍ദ്ധനയ്ക്കൊപ്പം കവറിലും മാറ്റങ്ങള്‍ വരുത്താനൊരുങ്ങി മില്‍മ. പുതിയ വില നിലവില്‍ വരുന്ന ദിവസം മുതല്‍ തന്നെ കവറിന്റെ ഡിസൈനിലും മാറ്റം വരുത്തും. പുതിയ വില പുതിയ കവറുകളില്‍ പ്രിന്റ് ചെയ്താകും വിതരണം ചെയ്യുക. 16ന് ചേരുന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
അതേസമയം, കവര്‍ ഡിസൈന്‍ ഏത് രീതിയില്‍ വേണമെന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ആകര്‍ഷകമായ രീതിയിലാകും പുതിയ കവര്‍ ഡിസൈന്‍ ചെയ്യുക എന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് മില്‍മ പാലിന്റെ വില ലിറ്ററിന് നാല് രൂപ കൂട്ടാന്‍ മന്ത്രി കെ രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത്.