ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകവന്‍ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതിയായ എസ്.ഡി.പി ഐ നേതാവിനെ പോലീസ് പിടികൂടി.
2.jpeg)
തൃശ്ശൂര്‍ : ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകവന്‍ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതിയായ എസ്.ഡി.പി ഐ നേതാവിനെ പോലീസ് പിടികൂടി. എസ്.ഡി.പി.ഐ ചാവക്കാട് ഏരിയ സെക്രട്ടറി അറയ്ക്കല്‍ ജമാല്‍ ആണ് പോലീസ് പിടിയിലായത്. പുന്നപ്ര സ്വദേശിയാണ് ഇയാള്‍. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.
നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പൊള്ളാച്ചി, മധുര, കോയമ്പത്തൂര്‍, എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. ജമാല്‍ തമിഴ്നാട്ടിലുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
ജൂലൈ 31 നാണ് കോണ്‍ഗ്രസ് പ്രവര്ത്തകന് നൗഷാദിനെ ബൈക്കിലെത്തിയ സംഘം വെട്ടി കൊലപ്പെടുത്തിയത്. നൗഷാദ് ഉള്‍പ്പടെ നാല് പേരെയാണ് എസ്ഡിപിഐ സംഘം അതിക്രൂരമായി വെട്ടിയത്. സംഭവത്തില്‍ പ്രധാന പ്രതികളായ മുബീന്, ഫെബീര്‍, മുഹമ്മദ് മുസ്തഫ, ഫാബിസ് അബൂബക്കര്‍ എന്നിവര്‍ നേരത്തെ പോലീസ് പിടിയിലായിരുന്നു. സംഭവത്തില്‍ മൊത്തം 20 പ്രതികളാണുള്ളത്.
അതേസമയം അന്വേഷണം ശരിയായ ദിശയിലല്ലെന്നും കേസ് എന്‍ഐഎയ്ക്ക് കൈമാറണമെന്നും നൗഷാദിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തീവ്രവാദ സംഘടനയുമായി ബന്ധമുള്ളതായും, എസ് ഡി പി ഐ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി സാമ്പത്തിക ഇടപാടുകള്‍ ഉള്ളതായും കുടുംബം ആരോപിച്ചിരുന്നു
Comments
Related News
-
ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകവന്‍ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതിയായ എസ്.ഡി.പി ഐ നേതാവിനെ പോലീസ് പിടികൂടി.
തൃശ്ശൂര്‍ : ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകവന്‍ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതിയായ എസ്.ഡി.പി...