National Vision News
 

പട്യാലയിലെ രാസവസ്തു നിര്‍മ്മാണ ശാലയില്‍ വന്‍ തീപിടുത്തം

National Vision News 08:55 PM National News

പട്യാല: പട്യാലയിലെ രാസവസ്തു നിര്‍മ്മാണ ശാലയില്‍ വന്‍ തീപിടുത്തം. ഇന്ന് രാവിലെയോടെയാണ് തീപിടുത്തമുണ്ടായത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

സംഭവത്തില്‍ ആളപായം ഉണ്ടായിട്ടില്ല. ഒരുപാട് നാശനഷ്ടങ്ങള്‍ ഫാക്ടറിയില്‍ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Recent Post

National Vision News