National Vision News
 

ഭാര്യയെും ഭര്‍ത്താവിനെയും വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

National Vision News 01:16 PM Local News

കൊല്ലം: ഭാര്യയെും ഭര്‍ത്താവിനെയും വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാവാമെന്ന് പോലീസ്.കൊല്ലം അഞ്ചലിലാണ് ആണ് സംഭവം നടന്നത്.

ബാര്‍ബര്‍ ഷോപ്പ് ഉടമ തടിക്കാട് അമൃതയില്‍ ജയന്‍(45) ഭാര്യ രേഖ(40) എന്നിവരെയാണ് കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം.

മുറിക്കുള്ളില്‍ നിന്ന് വലിയ ശബ്ദം കേട്ട് ബന്ധുക്കള്‍ പുറത്ത് നിന്ന് വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. കിടപ്പു മുറിയുടെ കതക് ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കിടപ്പുമുറിയുടെ വാതില്‍ തകര്‍ത്താണ് അകത്ത് കടന്നത്.

അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരുടെയും മരണം സ്ഥിരീകരിച്ചിരുന്നു. രേഖയുടെ തലയ്ക്കും മുഖത്തും വെട്ടേറ്റ മുറിവുകളുണ്ട്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാകാം എന്ന നിഗമനത്തിലാണ് പോലീസ്. ഇരുവരുടെയും മൃതദേഹം അഞ്ചലിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Recent Post


Related News


National Vision News