National Vision News
 

ചന്ദ്രയാൻ ടു ഭാഗിക വിജയം . അവസാന നിമിഷത്തിൽ വിക്രം ലാൻഡറിൽ നിന്നുള്ള ആശയവിനിമയം നഷ്ടമായി.

National Vision News 12:08 PM World News

ബംഗളൂരു : ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ ടു ഭാഗിക വിജയം . അവസാന നിമിഷത്തിൽ വിക്രം ലാൻഡറിൽ നിന്നുള്ള ആശയവിനിമയം നഷ്ടമായതോടെ ദൗത്യം പൂർത്തീകരിക്കാൻ കഴിഞ്ഞില്ല . 2.1 കിലോമീറ്റർ ബാക്കിയുള്ളപ്പോഴാണ് ആശയവിനിമയം നഷ്ടമായത് .

47 ദിവസം കൊണ്ട് 3.84 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് ലാന്‍ഡര്‍ ചന്ദ്രനിലെത്തിയത് . ജൂലായ് 22-നാണ് ബാഹുബലി എന്ന് വിശേഷണമുള്ള ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് റോക്കറ്റ് 3.8 ടണ്‍ ഭാരമുള്ള ചന്ദ്രയാന്‍-2നെ ഭൂമിയുടെ അടുത്തുള്ള ഭ്രമണപഥത്തിലെത്തിച്ചത്.

ആദ്യ ചാന്ദ്രപദ്ധതിയായ ചന്ദ്രയാൻ 1ന്റെ പത്താം വാർഷികത്തിൽ തന്നെയാണ് ചന്ദ്രയാൻ–2 പദ്ധതിയും ഭാഗികമായി വിജയിച്ചത് . ദൗത്യത്തിൽ പിഴവ് സംഭവിച്ചിട്ടുണ്ടോയെന്ന കാര്യം ഐ എസ് ആർ ഒ പരിശോധിക്കുകയാണ് . ഓർബിറ്ററും ,ലാൻഡറും തമ്മിലുള്ള ആശയവിനിമയം നടക്കുന്നുണ്ടോയെന്നും ഐ എസ് ആർ ഒ പരിശോധിക്കുന്നുണ്ട് .

Recent Post


Related News


National Vision News