National Vision News
 

പ്രതിയെ ലോക്കപ്പിൽ നിന്ന് രക്ഷിക്കാൻ ഗുണ്ടാ സംഘങ്ങൾ എകെ 47 തോക്കുമായി പൊലീസ് സ്റ്റേഷനിൽ.

National Vision News 11:38 PM National News

ജയ്പൂർ : അഞ്ച് കൊലക്കേസുകളിലെ പ്രതിയെ ലോക്കപ്പിൽ നിന്ന് രക്ഷിക്കാൻ ഗുണ്ടാ സംഘങ്ങൾ എകെ 47 തോക്കുമായി പൊലീസ് സ്റ്റേഷനിൽ . രാജസ്ഥാനിലെ ആൽ വാറിലാണ് സംഭവം .

ഹരിയാനയിലെ കൊടും കുറ്റവാളിയായ വിക്രം ഗുർജർ എന്ന യുവാവിനെ രക്ഷിക്കാനാണ് ഗുണ്ടാസംഘം സിനിമാ സ്റ്റൈലിൽ സ്റ്റേഷനിലെത്തിയത് . പൊലീസ് സ്റ്റേഷൻ പരിസരത്ത് 40 റൗണ്ട് വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം പ്രതിയെ ലോക്കപ്പിൽ നിന്നിറക്കി .

കുറ്റവാളിയുമായി കടന്ന ജീപ്പ് ഇടയ്ക്ക് കേടായതിനെ തുടർന്ന് അതുവഴിയെത്തിയ സ്കോർപിയോ കാർ തടഞ്ഞ് നിർത്തി സംഘം രക്ഷപെട്ടു .പൊലീസ് പിന്തുടർന്നെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ല . സംഘത്തെ പിടികൂടാന്‍ രാജസ്ഥാന്‍ ഡിജിപി ഭൂപേന്ദ്ര യാദവ് സ്പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിനെ നിയോഗിച്ചു.

Recent Post


Related News


National Vision News