National Vision News
 

സംസ്ഥാനത്തെ ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ ദുരൂഹമരണങ്ങളില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചു.

National Vision News 06:38 PM National News

തിരുവനന്തപുരം : സംസ്ഥാനത്തെ ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ ദുരൂഹമരണങ്ങളില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചു. നേതാക്കളടക്കം നിരവധി പേര്‍ തുടര്‍ച്ചയായി വാഹാനാപകടങ്ങളില്‍ കൊല്ലപ്പെടുന്ന പശ്ചാത്തലത്തിലാണ് അന്വേഷണം കേന്ദ്ര അന്വേഷണ ഏജന്‍സി ഏറ്റെടുത്തത്.

കൊല്ലം മുനിസിപ്പല്‍ കൗണ്‍സിലറായിരുന്ന കോകില എസ് കുമാര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അടിക്കടി ഉണ്ടാകുന്ന അപകടമരണങ്ങളെക്കുറിച്ച് ചര്‍ച്ച സജീവമായിരുന്നു. കൂടാതെ പെരുമ്പാവൂര്‍ സ്വദേശി രഞ്ജിത്തിന്റെ മരണം കൊലപാതകമാണെന്ന സംശയവും ഉയര്‍ന്നിരുന്നു. സൈബറിടത്തില്‍ ഇസ്ലാമിക ഭീകരവാദത്തിനെതിരെ നിരന്തരം ശബ്ദമുയര്‍ത്തിയ വ്യക്തിയായിരുന്നു കൊല്ലപ്പെട്ട രഞ്ജിത്ത്.

ബി ജെ പി കോങ്ങാട് നിയോജക മണ്ഡലം സെക്രട്ടറി ആയിരുന്ന ബി കെ ഹരികുമാര്‍, ബി ജെപി ഐ ടി സെല്‍ ചുമതല വഹിച്ചിരുന്ന കണ്ണൂര്‍ സ്വദേശി വിനീത് നമ്പ്യാര്‍, തലശ്ശേരി നായനാര്‍ റോഡിലെ ആര്‍ എസ് എസ് ശാഖാ മുഖ്യ ശിക്ഷക് ആയിരുന്ന അശ്വിന്‍ തുടങ്ങി നിരവധി പേരുടെ മരണങ്ങളില്‍ ദുരൂഹത ഉയര്‍ന്നിരുന്നു . ബൈക്കില്‍ കാറോ , ലോറിയോ ഇടിച്ചായിരുന്നു പലരും കൊല്ലപ്പെട്ടത്

Recent Post


Related News


National Vision News