National Vision News
 

ഡോറിയന്‍ ചുഴലിക്കാറ്റ് സാഹാരതാഡവം മരണസംഖ്യ 200 കടക്കാന്‍ സാധ്യത

National Vision News 12:43 PM World News

ബഹാമാസ്: ദ്വീപ സമൂഹങ്ങളെ കശക്കിയെറിഞ്ഞ ഡോറിയാന്‍ ചുഴലിക്കാറ്റിലെ മരണസംഖ്യ ഉയരുന്നതായി സൂചന. ഔദ്യോഗികമായി 23 എന്ന് ഭരണകൂടം റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും മരണസംഖ്യ 200കടക്കുമെന്ന ശക്തമായ സൂചനയാണ് പ്രദേശവാസികള്‍ നല്‍കുന്നത്.തകര്‍ന്ന ജനവാസമേഖലകളുടെ കണക്കുകള്‍ നിരത്തിയാണ് റെഡ്‌ക്രോസ്സ് വിവരം നല്‍കുന്നത്. ഏതാണ്ട് 13000 വീടുകള്‍ തകര്‍ന്നുവെന്നാണ് കണക്കുകള്‍.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സേനയുടെ നേതൃത്വത്തില്‍ 200 മൃതശരീരങ്ങള്‍ കൊണ്ടുപോകാന്‍ പാകത്തിനുള്ള ബാഗുകള്‍ എത്തിച്ചതായും സൂചനയുണ്ട്. കഴിഞ്ഞ ഞായറാഴ്ചയും ചൊവ്വാഴ്ചയുമാണ് ബഹാമാസിനെ ചുഴലിക്കാറ്റ് ബാധിച്ചത്.

ആബാക്കോ ദ്വീപ് പൂര്‍ണ്ണമായും ഒറ്റപ്പെട്ടു.പലയിടത്തും മൃതശരീരങ്ങള്‍ ചിതറിക്കിടക്കുന്നതായും സന്നദ്ധസേനാ ഭടന്മാര്‍ പറയുന്നുണ്ട്.201പേരെയാണ് രക്ഷിക്കാനായത്. ആയിരത്തോളം പേര്‍ എവിടെയാണെന്നറിയില്ല എന്ന വിവരമാണ് ഭരണകൂടംപോലും നല്‍കുന്നത്. 76000 പേര്‍ വെള്ളവും ഭക്ഷണവും കിട്ടാതെ വലയുകയാണ്.നിലവില്‍ കാറ്റ് കരോലിനയുടെ വടക്ക് തെക്ക് ഭാഗത്തേയ്ക്ക് ശക്തമായി നീങ്ങുകയാണ്.

Recent Post


Related News


National Vision News