National Vision News
 

സിംബാബ്‌വേ മുൻ പ്രസിഡന്റ് റോബർട്ട് മുഗാബേ അന്തരിച്ചു.

National Vision News 12:32 PM World News

ജോഹന്നാസ്ബർഗ് : സിംബാബ്‌വേ മുൻ പ്രസിഡന്റ് റോബർട്ട് മുഗാബേ അന്തരിച്ചു. സിംഗപ്പൂരിൽ വെള്ളിയാഴ്ച്ചയായിരുന്നു അന്ത്യം. 95 വയസ്സായിരുന്നു.

40 വർഷം നീണ്ട ഏകാധിപത്യ ഭരണത്തിനു ശേഷം 2017 ലാണ് മുഗാബെ പുറത്താക്കപ്പെട്ടത്. പട്ടാള അട്ടിമറിയിലൂടെയായിരുന്നു പുറത്താകൽ. കഴിഞ്ഞ ഏപ്രിൽ മാസം മുതൽ പ്രായാധിക്യത്തെ തുടർന്നുള്ള രോഗം മൂലം സിംഗപ്പൂരിൽ ചികിത്സയിലായിരുന്നു.
സിംബാബ്‌വെ പ്രസിഡന്റ് എമേഴ്സൺ മംഗാഗ്വയാണ് ട്വിറ്ററിലൂടെ മരണ വിവരം അറിയിച്ചത്.

ദൈവത്തിനു മാത്രമേ തന്നെ അധികാര സ്ഥാനത്തു നിന്ന് പുറത്താക്കാൻ കഴിയൂ എന്ന് പ്രഖ്യാപിച്ച ആളായിരുന്നു മുഗാബെ. ഒടുവിൽ സ്വന്തം പാർട്ടിക്കാർ തന്നെ എതിരായതോടെ പുറത്താക്കപ്പെടുകയായിരുന്നു. നിലവിലെ പ്രസിഡന്റായ എമേഴ്സൺ മംഗാഗ്വെയെ പുറത്താക്കി പകരം ആ സ്ഥാനത്ത് സ്വന്തം ഭാര്യയെ അവരോധിക്കാനുള്ള നീക്കമാണ് മുഗാബെയുടെ പുറത്താകലിൽ കലാശിച്ചത്

Recent Post

National Vision News