National Vision News
 

കൊല്ലത്ത് പാരിപ്പള്ളിക്ക് സമീപം കെട്ടിടം ഇടിഞ്ഞ് വീണ് ഉറങ്ങികിടന്നിരുന്ന രണ്ട് പേര്‍ മരിച്ചു

National Vision News 11:10 AM Local News

കൊല്ലം : കൊല്ലത്ത് പാരിപ്പള്ളിക്ക് സമീപം കെട്ടിടം ഇടിഞ്ഞ് വീണ് ഉറങ്ങികിടന്നിരുന്ന രണ്ട് പേര്‍ മരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തി. ഇന്നലെ രാത്രി ഉണ്ടായ ശക്തമായ മഴയിലാണ് കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്നു മണ്ണിടിഞ്ഞു വീണു 2 പേര്‍ മരിച്ചത്.

കല്ലുവാതുക്കല്‍ ഇടിയംവിള സ്വദേശി രഞ്ജിത്ത്, ഭരതന്നൂര്‍ സ്വദേശി ചന്തു എന്നിവരാണ് മരിച്ചത്. വിഷ്ണു, സുധി എന്നിവരെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. ഇവരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കെട്ടിടത്തില്‍ കിടന്നുറങ്ങുകയായിരുന്ന ആനപ്പാപ്പാന്‍മാരായ ഇവരുടെ മുകളിലേക്ക് കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്ന് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. പുലര്‍ച്ചെ മൂന്നര മണിയോടെയായിരുന്നു സംഭവം. പ്രദേശത്ത്, രാത്രി ശക്തമായ മഴയായിരുന്നു. ജില്ലാ കളക്ടര്‍ , ചാത്തന്നൂര്‍ എ. സി. പി. തുടങ്ങിയവര്‍ സ്ഥലത്തെത്തി. ഏറെ പഴക്കം ചെന്ന കെട്ടിടം ആണ് തകര്‍ന്നു വീണത്.

Recent Post


Related News


National Vision News