National Vision News
 

രേഖകളില്ലാതെ ബൈക്കില്‍ കടത്തുകയായിരുന്ന നാല് കോടി രൂപ പോലീസ് പിടിച്ചെടുത്തു

National Vision News 10:56 PM National News

ഭോപ്പാല്‍ : രേഖകളില്ലാതെ ബൈക്കില്‍ കടത്തുകയായിരുന്ന നാല് കോടി രൂപ പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ മൂന്ന് പേര്‍ പോലീസ് പിടിയിലായി. ബൈക്കിന് പുറകില്‍ പെട്ടികള്‍ക്കുള്ളില്‍ സീല്‍ ചെയ്ത നിലയിലായിരുന്നു പണം.

പ്രദേശത്തെ സ്വര്‍ണ്ണ വ്യാപാരിയായ മദൂര്‍ അഗര്‍വാളാണ് ഇവര്‍ക്ക് പണം നല്‍കിയതെന്ന് പോലീസ് പറഞ്ഞു. മുംബൈയില്‍ നിന്നും സ്വര്‍ണ്ണം  വാങ്ങാനാണ് ഇയാള്‍ പണം നല്‍കിയത്. കുറച്ച് മാസങ്ങളായി മുംബൈയില്‍ നിന്നും ഇയാള്‍ ഇത്തരത്തില്‍ സ്വര്‍ണ്ണം വാങ്ങാറുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതിനെ കുറിച്ച് പോലീസിനെ നേരത്തെ തന്നെ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. പോലീസ് കേസ് ഇന്‍കം ടാക്സിന് കൈമാറി

Recent Post

National Vision News