National Vision News
 

വിമാനം ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ പുക ഉയരുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് പൈലറ്റ് അടിയന്തര ലാന്‍ഡിംഗ് നടത്തി.

National Vision News 10:39 PM National News

ന്യൂ ഡല്‍ഹി: വിമാനം ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ പുക ഉയരുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് പൈലറ്റ് അടിയന്തര ലാന്‍ഡിംഗ് നടത്തി. 120 പേരുമായി ഡല്‍ഹിയിലോട്ട് പോകുന്ന ഗോ എയര്‍ വിമാനമാണ് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഇറക്കിയത്.

കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഗോ എയര്‍ വിമാനം ജി8-102 ഉച്ചയ്ക്ക് 2:20 നാണ് പുറപ്പെട്ടത്. ടേക്ക് ഓഫ് ചെയ്ത ഉടൻ തന്നെ വിമാനത്തില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധിച്ച പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെട്ട് അടിയന്തരമായി ലാന്‍ഡ് ചെയ്യിക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെ തന്നെ വിമാനം സുരക്ഷിതമായി നിലത്തിറക്കുകയും ചെയ്തു.

വിമാനത്തിലുണ്ടായിരുന്ന 120 പേരും സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, കഴിഞ്ഞ ജൂണില്‍ പട്‌നയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ഗോ എയര്‍ ജി8-586 സാങ്കേതിക തകരാറുകള്‍ കാരണം റംഗബാദില്‍ അടിയന്തര ലാന്‍ഡിംഗ് 

Recent Post


Related News


National Vision News