National Vision News
 

കാബൂളില്‍ കാര്‍ ബോംബ് സ്‌ഫോടനം. സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.

National Vision News 02:42 PM World News

കാബൂള്‍: കാബൂളില്‍ കാര്‍ ബോംബ് സ്‌ഫോടനം. സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും മുപ്പത്‌പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കിഴക്കന്‍ കാബൂളിലെ വിവിധ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് സമീപമാണ് സ്‌ഫോടനം നടന്നത്.

സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ മുഹമ്മദ് അക്ബര്‍ഖാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. അതീവ സുരക്ഷാ മേഖലയായ ഷഷ്ദരാക്കിലെ ചെക്ക് പോസ്റ്റിനെ ലക്ഷ്യമാക്കിയായിരുന്നു സ്‌ഫോടനം നടന്നത്.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്ത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അഫ്ഗാന്‍ തലസ്ഥാനത്ത് ഈ ആഴ്ചക്കിടെ രണ്ടാം തവണയാണ് സ്‌ഫോടനം നടക്കുന്നത്. കഴിഞ്ഞ ദിവസം ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയതിരുന്നു.

Recent Post


Related News


National Vision News