National Vision News
 

കേളേജ് ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ ഘോഷയാത്രക്കിടെ ജീപ്പ് തട്ടി വഴിയാത്രക്കാരായ അമ്മയ്ക്കും മകനും പരിക്ക്.

National Vision News 11:16 AM Local News

പാലക്കാട്: കേളേജ് ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ ഘോഷയാത്രക്കിടെ ജീപ്പ് തട്ടി വഴിയാത്രക്കാരായ അമ്മയ്ക്കും മകനും പരിക്ക്. നൂറോളം വാഹനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ അഭ്യാസ പ്രകടനങ്ങളാണ് അപകടത്തിലേയ്ക്ക് നയിച്ചത്.

ഗതാഗതം തടസ്സപ്പെടുത്തി പെരിങ്ങമല ഇക്ബാല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ ഓണാഘോഷത്തിലാണ് സംഭവം നടന്നത്. ആഘോഷത്തിന്റെ പേരും പറഞ്ഞ് പൊതു ജനങ്ങള്‍ക്ക് ശല്ല്യമുണ്ടാകുന്ന രീതിയില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഘോഷയാത്രയിലുണ്ടായിരുന്ന തുറന്ന ജീപ്പാണ് വഴിയാത്രക്കാരെ ഇടിച്ചത്.

ഗതാഗത തടസ്സം സൃഷ്ടിക്കരുതെന്ന് പല തവണ വിദ്യാര്‍ത്ഥികളെ പറഞ്ഞ് വിലക്കിയെങ്കിലും തുടര്‍ന്നും അതാവര്‍ത്തിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.

Recent Post

National Vision News