National Vision News
 

ഭീകരബന്ധമുണ്ടെന്ന് സംശയം;പിടിയിലായ ഇറാനിയന്‍ ദമ്പതികളെ ഇന്റലിജന്‍സ് ബ്യൂറോ ചോദ്യം ചെയ്യുന്നു.

National Vision News 10:17 AM National News

കൊല്ലം: സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന എത്തി കടയില്‍ നിന്നും പണം തട്ടിയെടുത്തതിന് പിടിയിലായ ഇറാനിയന്‍ ദമ്പതികളെ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്യും. ഭീകരബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ദമ്പതികളായ അമീറിനെയും നസറിനയെും ഇന്റലിജന്‍സ് ചോദ്യം ചെയ്യുന്നതെന്ന് പോലീസ് അറിയിച്ചു. ദമ്പതികളുടെ സംഘത്തിലുണ്ടായിരുന്ന മറ്റു നാലുപേര്‍ നേപ്പാള്‍ വഴി പാകിസ്ഥാനിലേക്ക് കടന്നതായാണ് സൂചന.

മാര്‍ച്ച് ഏഴിന് കേരളം സന്ദര്‍ശിച്ച ജര്‍മ്മന്‍ പൗരത്വമുള്ള ലിസയെ കാണാതായിരുന്നു. ഇവരെ കാണാതായ അതേസമയത്ത് തന്നെയാണ് ഇറാന്‍ സ്വദേശികള്‍ പാകിസ്ഥാന്‍ സന്ദര്‍ശനം നടത്തിയത്. ലിസ പാകിസ്ഥാനിലേക്ക് കടന്നിരിക്കാനുള്ള സാധ്യതയും പോലീസ് തള്ളുന്നില്ല. ലിസയുടെ തിരോധാനവും ഇന്റലിജന്‍സ് അന്വേഷിക്കുന്നുണ്ട്. ഇറാന്‍ ദമ്പതികള്‍ പലതവണ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഇവര്‍ക്ക് പാകിസ്ഥാന്‍ വിസയുണ്ടെന്നും പോലീസ് പറയുന്നു.

തട്ടിപ്പിനിടെ പിടിയിലായ അമീറിനെയും നസറിനെയും ചന്ദനത്തോപ്പിലെ കടയിലും ഇവര്‍ തങ്ങിയ ലോഡ്ജിലും കൊണ്ടുപോയി തെളിവെടുത്തു. ഇരുവരുടെയും പേരില്‍ ആലപ്പുഴ പോലീസ് സ്റ്റേഷനിലും തട്ടിപ്പ് കേസുണ്ട്. വ്യാഴാഴ്ച അമീറിനെയും നസറിനെയും കോടതിയില്‍ ഹാജരാക്കും.

Recent Post


Related News


National Vision News