National Vision News
 

കുസാറ്റില്‍ എസ് എഫ് ഐ ജില്ലാ പ്രസിഡന്റിനെ ജീപ്പില്‍ കയറ്റിയതിനെ തുടര്‍ന്ന് ഭീഷണിയുമായെത്തിയ സിപിഎം നേതാവിന് ചുട്ട മറുപടി നല്‍കി കളമശ്ശേരി എസ് ഐ

National Vision News 12:59 AM Local News

  കളമശ്ശേരി  :കുസാറ്റില്‍ എസ് എഫ് ഐ ജില്ലാ പ്രസിഡന്റിനെ ജീപ്പില്‍ കയറ്റിയതിനെ തുടര്‍ന്ന് ഭീഷണിയുമായെത്തിയ സിപിഎം നേതാവിന് ചുട്ട മറുപടി നല്‍കി  കളമശ്ശേരി എസ് ഐ. സിപിഎം ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനാണ് ഫോണില്‍ കളമശ്ശേരി എസ് ഐ അമൃത രംഗനെ ഭീഷണിപ്പെടുത്തിയത്. എന്നാല്‍ ഇങ്ങിനെ പേടിച്ച് ജീവിക്കുന്നു ആളല്ല താന്‍ എന്നും, നല്ല ധൈര്യമുണ്ടെന്നുമായിരുന്നു എസ് ഐയുടെ മറുപടി.

കുസാറ്റില്‍ കഴിഞ്ഞ ദിവസമുണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്നാണ് എസ് എഫ് ഐ നേതാവിനെ എസ് ഐ ജീപ്പില്‍ കയറ്റി കൊണ്ടു പോയത്. ഇതിന് പിന്നാലെയാണ് ഭീഷണിയുമായി സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍ എത്തിയത്. കളമശ്ശേരിയിലെ രാഷ്ട്രീയവും ഇടപാടുകളും മനസ്സിലാക്കി പെരുമാറുന്നതാകും തനിക്ക് നല്ലത് എന്നായിരുന്നു നേതാവിന്റെ ഭീഷണി. എന്നാല്‍ തനിക്ക് ആരെയും പേടിക്കണ്ട കാര്യമില്ലെന്നും ആരുടെയും കാല് പിടിച്ചല്ല മറിച്ച് പരീക്ഷ എഴുതിയാണ് താന്‍ പോലീസ് ആയതെന്നും പറഞ്ഞതോടെ സക്കീര്‍ ഹുസൈന്‍ മറുപടി നല്‍കാതെ ഫോണ്‍ വയ്ക്കുകയായിരുന്നു. വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയാണ് സക്കീര്‍ സുസൈന്‍.

എസ് എഫ്‌ഐ നേതാവാണെന്ന് അറിഞ്ഞിട്ടും വിദ്യാര്‍ത്ഥിയെ പിടിച്ച് പോലീസ് ജീപ്പില്‍ കയറ്റി എന്നും, വിശദീകരണം ചോദിച്ച തന്നോട് പോലീസ് മോശമായി പെരുമാറിയെന്നും സക്കീര്‍ ഹുസൈന്‍ ആരോപിച്ചു. എന്നാല്‍ തന്റെ ഭാഗത്തു നിന്നും അത്തരം ഒരു പ്രതികരണം ഉണ്ടായിട്ടില്ലെന്നും സംഘര്‍ഷം കൂടുതല്‍ വഷളാകാതിരിക്കാനാണ് വിദ്യാര്‍ത്ഥിയെ ജീപ്പില്‍ കയറ്റിയതെന്നും എസ് ഐ വ്യക്തമാക്കി. വിദ്യാര്‍ത്ഥിയെ സുരക്ഷിതമായി അമിനിറ്റി സെന്ററില്‍ കൊണ്ട് വിട്ടതായും എസ് ഐ പറഞ്ഞു.

Recent Post


Related News


National Vision News