National Vision News
 

മലമ്പുഴ ഡാം ഇന്ന് തുറക്കും; തൂതപ്പുഴയോരത്ത് ജാഗ്രതാ നിർദേശം

National Vision News 10:11 AM Local News


പെരിന്തൽമണ്ണ: മലമ്പുഴ ഡാമിലേക്ക് ഒഴുകി എത്തുന്ന ജലത്തിന്റെ അളവ് വര്‍ധിക്കുന്നതിനാല്‍ മലമ്പുഴ ഡാം ഇന്ന്  രാവിലെ 11 മണിയോടെ തുറക്കും. ഷട്ടറുകള്‍ മൂന്ന് മുതല്‍ അഞ്ച് സെന്റീമീറ്റര്‍ വരെയാണ് തുറക്കുന്നത്. ജല ക്രമീകരണത്തിന്റെ ഭാഗമായാണ് ചെറിയ തോതില്‍ ജലം തുറന്നു വിടുന്നത്. 113.45 മീറ്റര്‍ വെള്ളമാണ് ഇപ്പോള്‍ ഡാമിലുള്ളത്. പരമാവധി സംഭരണ ശേഷി 115 മീറ്ററാണെങ്കിലും ഒന്നര സെന്റീ മീറ്റര്‍ താഴെ വരെ മാത്രമേ സംഭരിക്കാവൂ എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഷട്ടറുകള്‍ തുറക്കുന്നത്. ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയരുമ്പോൾ തൂതപ്പുഴയിലും ഇതു ബാധിക്കാൻ ഇടയുള്ളതിനാൽ പുഴയോരത്തുള്ള വില്ലേജുകളായ ആലിപ്പറമ്പ്, ഏലംകുളം, പുലാമന്തോൾ, കുരുവമ്പലം, മൂർക്കനാട് എന്നിവിടങ്ങളിലെ താമസക്കാർ ജാഗ്രത പുലർത്തണമെന്ന് പെരിന്തൽമണ്ണ തഹസിൽദാർ അറിയിച്ചു.

Recent Post


Related News


National Vision News