National Vision News
 

ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 2 മറ്റൊരു നിര്‍ണായക ഘട്ടം കൂടി പിന്നിട്ടു.

National Vision News 09:53 AM World News

ബംഗളുരു: ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 2 മറ്റൊരു നിര്‍ണായക ഘട്ടം കൂടി പിന്നിട്ടു. ഓര്‍ബിറ്റില്‍ നിന്നും വേര്‍പെട്ട ലാന്‍ഡറിന്റെ രണ്ടാം ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഇന്ന് പുലര്‍ച്ചെ 3.32 നാണ് ഭ്രമണപഥം താഴ്ത്തല്‍ പൂര്‍ത്തിയാക്കിയത്. ഒന്‍പത് സെക്കന്‍ഡ് സമയം നീണ്ട് നിന്ന പ്രക്രിയയിലൂടെയാണ് ഭ്രമണപഥം താഴ്ത്തിയത്.

ചന്ദ്രോപരിതലത്തില്‍ നിന്നും 35 കിലോമീറ്റര്‍ അടുത്ത ദൂരവും 101 കിലോമീറ്റര്‍ അകന്ന ദൂരവുമായുള്ള ഭ്രമണ പഥത്തിലാണ് ഇപ്പോള്‍ ലാന്‍ഡര്‍.

സ്വതന്ത്രമായി സഞ്ചരിച്ചു തുടങ്ങിയ ലാന്‍ഡറിന്റെ ഭ്രമണപഥം മാറ്റുന്ന ആദ്യഘട്ടം കഴിഞ്ഞ ദിവസം വിജയകരമായി പിന്നിട്ടിരുന്നു. നാല് സെക്കന്‍ഡ് മാത്രം നീണ്ടുനിന്ന പ്രക്രിയയിലൂടെയാണ് ആദ്യ ഭ്രമണപഥം താഴ്ത്തിയത്.

Recent Post


Related News


National Vision News