National Vision News
 

യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കില്ലെന്ന നിലപാടിലുറച്ച് പിജെ ജോസഫ്.

National Vision News 09:46 AM Health News

കോട്ടയം; യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കില്ലെന്ന നിലപാടിലുറച്ച് പിജെ ജോസഫ്. ചിഹ്നത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് ഇനി പങ്കെടുക്കില്ലെന്നും ജോസഫ് വ്യക്തമാക്കി. കോണ്‍ഗ്രസ്സ് നേതാക്കള്‍ വഴി ജോസഫ് തന്റെ നിലപാട് ജോസ് കെ മാണിയെ അറിയിച്ചു.

ചിഹ്ന തര്‍ക്കത്തില്‍ ജോസ് വിഭാഗത്തിന് അനൂകൂലമായ നിലപാടാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ചിഹ്ന തര്‍ക്കത്തില്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് തീരുമാനമെടുക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു.

സ്ഥാനാര്‍ത്ഥി നാമ നിര്‍ദേശ പട്ടിക സമര്‍പ്പിച്ച ശേഷം ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും. റിട്ടേണിംഗ് ഓഫീസര്‍ക്ക് തീരുമാനം എടുക്കാനായില്ലെങ്കില്‍ മാത്രം തര്‍ക്കത്തില്‍ ഇടപെടമെന്ന് ടിക്കറാം മീണ അറിയിച്ചു.യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്ന് നാമനിര്‍ദ്ദേശ പത്രിക നല്‍കും.

Recent Post


Related News


National Vision News