National Vision News
 

കൊച്ചി മെട്രോയുടെ പുതിയ പാതയില്‍ ഇന്ന് മുതല്‍ സര്‍വ്വീസ് ആരംഭിക്കും

National Vision News 09:43 AM Local News

കൊച്ചി: കൊച്ചി മെട്രോയുടെ പുതിയ പാതയില്‍ ഇന്ന് മുതല്‍ സര്‍വ്വീസ് ആരംഭിക്കും. മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള പാതയിലാണ് സര്‍വ്വീസ് ആരംഭിക്കുന്നത്. പുതിയ അഞ്ച് സ്റ്റേഷനുകള്‍ കൂടി വന്നതോടെ കൊച്ചി മെട്രോയില്‍ ഇപ്പോള്‍ ഇരുപത്തൊന്ന് സ്റ്റേഷനുകളാണ് ഉള്ളത്.

ഇന്ന് മുതല്‍ പതിനാല് ദിവസത്തേയ്ക്ക് മെട്രോ യാത്രക്കാര്‍ക്ക് ടിക്കറ്റില്‍ അന്‍പത് ശതമാനം ഇളവ് ലഭിക്കും. ആലുവ മുതല്‍ തൈക്കുടം വരെയും തിരിച്ചുമുള്ള യാത്രയ്ക്കാണ് ഇളവ് ബാധകം. സെപ്റ്റംബര്‍ 25 വരെ മെട്രോ സ്റ്റേഷനുകളില്‍ സൗജന്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം.

വൈറ്റില അടക്കമുള്ള കൊച്ചിയിലെ പ്രധാന സ്ഥലങ്ങളില്‍ മെട്രോ എത്തിയതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാവുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

Recent Post


Related News


National Vision News